Wednesday, November 16, 2011

പനിക്കിട്ടൊരു പണി


പനി  ഒരു  അനുഗ്രഹമാണ് !എല്ലാം മറന്നു കൊണ്ടുള്ള   ഫാസ്റ്റ് ലൈഫ്നിടയില്‍ ചില  ബന്ധങ്ങളെ  ഓര്‍മപെടുത്താനുള്ള ഒരു നൂല്‍പ്പാലം  ആണ് .
കാലങ്ങള്‍ക്ക് ശേഷം  ഒരു പനി എനിക്കിട്ടു പണി തന്നു ...

ലക്ഷ്യങ്ങള്‍മാത്രം  മുന്നില്‍കണ്ടുള്ള യാത്രക്കിടയില്‍  ...ചില  ആത്മ ബന്ധങ്ങളെ ഓര്‍ത്തു പോയി ,അവര്‍അടുത്തുണ്ടായിരുന്നെങ്കില്‍
എന്ന് ഓര്‍ത്തു പോയി ..ആ ഓര്‍മകളുടെ  ചൂടില്‍പനി  വിയര്‍ത്തൊലിച്ചു പോയി . 
നഷ്ട്ട പ്രണയവുംനഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന പ്രണയവുംഅകന്നു കൊണ്ടിരിക്കുന്ന  സ്നേഹവും ..ഇമ്മാതിരി
ക്ലീഷേ  വികാരങ്ങളുടെ  ചൂട് അറിയിക്കുവാന്‍  പനി ഇനിയും  വരുമായിരിക്കും ...പക്ഷെ ആ വരവിനായ്  ഒട്ടും
ആഗ്രഹിക്കുന്നില്ല !

ഒരു പനിയ്ക്കും  നഷ്ട്ടപെട്ടതൊന്നും തിരിച്ചു കൊണ്ടുവരാന്‍പറ്റില്ലല്ലോ ....പിന്നെ എന്തിനു വെറുതെ  പനി  തരുന്ന ഓര്‍മ്മകള്‍ഓര്‍ത്തു വിങ്ങണം .  പനി ...മോനെ  നീ പോയി നിന്‍റെ പണി നോക്ക് ! നിന്നെ കാത്തു പുതച്ചു മൂടി കിടക്കാന്‍കാത്തു നില്‍ക്കുന്നവരുടെ  അടുത്തേക്ക്  പോ! ഇനി ഈ  ഏറിയയില്‍  കണ്ടു പോകരുത് ...GET OUT HOUSE !!!!!!

2 comments:

  1. രോഗങ്ങള്‍ പലപ്പോഴും ശരീരത്തിനൊപ്പം മനസ്സിനെയും ആക്രമിക്കുന്നു! ഒരു പനിയുടെ രൂപത്തിലായാലും, വീരുവിന്റെ മനസ്സിനെ ആരും തളര്‍ത്താതിരിക്കട്ടെ!

    ReplyDelete
  2. Pravasa jeevithathile pani .... ettavum kooduthal ormapeduthunnathu nattil vechu pani pidichu kidakkumpol.. paathi urakkathil amma vannu puthachu tharumpol kittunna aa oru aaswasam.........

    ReplyDelete