Wednesday, November 30, 2011

ഗുണ്ടമോനും നേഴ്സ് അമ്മയും


കഴിഞ്ഞ ദിവസങ്ങളില്‍  tv  ചാനല്‍കളില്‍  ഒരു ഗുണ്ടയെ കണ്ടു !
നല്ല ഉണ്ട് ഉരുണ്ട ഗുണ്ട ! ഗുണ്ട വന്നത്  നേഴ്സ് മാരുടെ സമരം ഒത്തു തീര്‍പ്പാക്കാനാണ് !
ഗുണ്ട എവിടെ നിന്നോ വന്നുഎവിടെയ്ക്കോ പോയി .  വന്നത് ഒരു diplomatic  ഗുണ്ട അല്ലാത്തത് കൊണ്ട്
വളരെ അപരിഷ്കൃതമായ  രീതിയില്‍ ആണ്  പാവം നേഴ്സ്മാരുടെ  സമരം ഒത്തു തീര്പാക്കാന്‍ ശ്രമിച്ചത്‌ .
ഗുണ്ടയുടെ ഭാവപ്രകടനങ്ങള്‍  കണ്ടപ്പോള്‍  ഗുണ്ട ഒരു struggling  actor ആണോ എന്ന് സംശയം തോന്നി ... മലയാള സിനിമയിലെ
ഗുണ്ട നടന്മാര്‍  ...സ്വഭാവനടന്മാര്‍  ആയിക്കൊണ്ടിരിക്കുമ്പോള്‍  ഒരു ഗുണ്ട ക്ഷാമം  മലയാള സിനിമയിലും ഉണ്ടല്ലോ ?
ഏതായാലും  ശക്തമായ സ്ത്രീ കഥാ പാത്രങ്ങല്‍ക്കായ്  ദാഹിക്കുന്ന മലയാള സിനിമയില്‍  അടുത്ത കാലത്തുണ്ടായ
പാവപെട്ട  നേഴ്സ് മാരുടെ  ചെറുത്തുനില്‍പ്പ്‌  ഒരു  കഥാ തന്തു ആവുകയാണെങ്കില്‍  ...നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട
ഗുണ്ട രംഗം  വെള്ളിത്തിരയില്‍  തകര്‍ക്കും .  എന്തൊക്കെ ആയാലും  എന്റെ  അഭിനവ ഗുണ്ട ചേട്ടാ  ഒരു കാര്യം മറക്കരുത്
താങ്കള്‍   ഇപ്പൊ വളര്‍ന്നു വലിയ ഗുണ്ട ഒക്കെ ആയെങ്കിലും ...ഈ ഭൂമിയില്‍  ഒരു  പാവം അമ്മയുടെ  ..വാവിട്ടു കരയുന്ന ഉണ്ണിയായി  ജനിച്ചു വീണപ്പോള്‍  കൈയില്‍ എടുത്തു മാറോട്‌  ചേര്‍ത്തത് ഒരു നേഴ്സ് ആയിരുന്നു ...
പരാക്രമം നേഴ്സ്മാരോടല്ല  വേണ്ടു !

Sunday, November 20, 2011

തിരകഥാ സമരം


പ്രശസ്തരെ കാണുന്നതുംഅവരോടു  സംസാരിക്കുന്നതും
ഒരിക്കലും ജീവിതത്തില്‍ ഒരു അസാമാന്യ സംഭവമായി  എനിക്ക് തോന്നിയിട്ടില്ല .
പക്ഷെ മഹാന്മാരെ  കാണുവാനും  ..അവരോടു രണ്ടു വാക്ക്  സംസാരിക്കാനും  എന്നും കൊതിക്കുന്ന  ഒരു  സാധാരണക്കാരനാണ്  ഞാന്‍ .
 
മഹാനായ  എഴുത്തുകാരന്‍  MT സാറിനെ  കാണാന്‍ തന്നെയാണ് ...കഴിഞ്ഞ ദിവസം ഷാര്‍ജയിലെ  പുസ്തകൊല്സവത്തിനു
പോയത് . അദ്ധേഹത്തെ കണ്ടു , കേട്ടു.  മനസ്സിലെ ഒരു ചോദ്യം ചോദിക്കുവാന്‍ ഉള്ള  ഊഴം കാത്തിരുന്നു ..

ചോദ്യം തേടി  മൈക്  പലരിലേക്കും  പറന്നു .... ആ മൈകില്‍   സാധാരണക്കാരന്  ആയുസ്സ് മുഴുവന്‍  ട്യുഷന്  പോയാലും
മനസ്സിലാകാത്ത തരത്തില്‍   കുറെ ബുദ്ധിജീവി  ചോദ്യങ്ങള്‍ പിറന്നു ...അതിനെല്ലാം  MT സര്‍  വളരെ ലളിതമായ  ഉത്തരങ്ങള്‍ നല്‍കി ... ഉത്തരങ്ങള്‍  കേട്ടപ്പോള്‍  ആണ്  ചോദ്യത്തിന്റെ അര്‍ഥം  മനസ്സിലായത്‌ .
ഒടുവില്‍  മൈക്  എന്റെ മുന്നിലേക്ക്‌ വന്നു ...പക്ഷെ വരുന്ന വഴിയില്‍  ജോണ്ടി റോഡ്സിനെ  കൊതിപ്പിക്കുന്ന  വേഗതയില്‍
ഒരു സുഹൃത്ത്‌  ഡൈവ് ചെയ്തു മൈക്  സ്വന്തമാക്കി ... എനിക്ക്  ചോദിക്കാനുള്ള ചോദ്യം  ആ സുഹൃത്ത്‌ ചോദിച്ചു

എല്ലാ സാധാരണക്കാരനുംഅഭിനവ  ബുദ്ധിജീവികളും  അറിയാന്ആഗ്രഹിക്കുന്ന  ചോദ്യം , MT  സര്‍  താങ്കളുടെ അടുത്ത തിരകഥ  ഇനി എന്നാണു മലയാളിക്ക് ലഭിക്കുക്ക ? മറുപടി  ഉടന്‍ വന്നു " നിലവില്‍  ഞാന്‍ തിരകഥകള്‍  ഒന്നും എഴുതുന്നില്ല ...വാര്‍ത്തകള്‍ പലതും   വരുന്നുണ്ട്  പക്ഷെ എനിക്ക് ഒന്നും അറിയില്ല! ഒന്നും പറയാനും ആഗ്രഹിക്കുന്നില്ല "
ഉത്തരം കേട്ട ഉടനെ ചങ്ക് പിടഞ്ഞു ...ഭീമനും, ദുര്യോധനനുംപാഞ്ചാലിയും, ഭീഷ്മരും ഒക്കെ ആയി മെഗാ താരങ്ങള്‍
മേയ്ക്ക്അപ്പ്  ഇട്ട്   തിരകഥയ്ക്കായ്    ...രണ്ടാം ഊഴം കാത്തു നില്‍ക്കുന്ന   രംഗം മനസ്സില്‍  വന്നു ... അതല്ലേ ഏറ്റവും വലിയ പ്രതിസന്ധി ? നല്ല ഒരു തിരകഥയ്ക്കായ്  സമരം ചെയ്യാന്‍ ഒക്കില്ലല്ലോ !

Wednesday, November 16, 2011

പനിക്കിട്ടൊരു പണി


പനി  ഒരു  അനുഗ്രഹമാണ് !എല്ലാം മറന്നു കൊണ്ടുള്ള   ഫാസ്റ്റ് ലൈഫ്നിടയില്‍ ചില  ബന്ധങ്ങളെ  ഓര്‍മപെടുത്താനുള്ള ഒരു നൂല്‍പ്പാലം  ആണ് .
കാലങ്ങള്‍ക്ക് ശേഷം  ഒരു പനി എനിക്കിട്ടു പണി തന്നു ...

ലക്ഷ്യങ്ങള്‍മാത്രം  മുന്നില്‍കണ്ടുള്ള യാത്രക്കിടയില്‍  ...ചില  ആത്മ ബന്ധങ്ങളെ ഓര്‍ത്തു പോയി ,അവര്‍അടുത്തുണ്ടായിരുന്നെങ്കില്‍
എന്ന് ഓര്‍ത്തു പോയി ..ആ ഓര്‍മകളുടെ  ചൂടില്‍പനി  വിയര്‍ത്തൊലിച്ചു പോയി . 
നഷ്ട്ട പ്രണയവുംനഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന പ്രണയവുംഅകന്നു കൊണ്ടിരിക്കുന്ന  സ്നേഹവും ..ഇമ്മാതിരി
ക്ലീഷേ  വികാരങ്ങളുടെ  ചൂട് അറിയിക്കുവാന്‍  പനി ഇനിയും  വരുമായിരിക്കും ...പക്ഷെ ആ വരവിനായ്  ഒട്ടും
ആഗ്രഹിക്കുന്നില്ല !

ഒരു പനിയ്ക്കും  നഷ്ട്ടപെട്ടതൊന്നും തിരിച്ചു കൊണ്ടുവരാന്‍പറ്റില്ലല്ലോ ....പിന്നെ എന്തിനു വെറുതെ  പനി  തരുന്ന ഓര്‍മ്മകള്‍ഓര്‍ത്തു വിങ്ങണം .  പനി ...മോനെ  നീ പോയി നിന്‍റെ പണി നോക്ക് ! നിന്നെ കാത്തു പുതച്ചു മൂടി കിടക്കാന്‍കാത്തു നില്‍ക്കുന്നവരുടെ  അടുത്തേക്ക്  പോ! ഇനി ഈ  ഏറിയയില്‍  കണ്ടു പോകരുത് ...GET OUT HOUSE !!!!!!

Tuesday, November 8, 2011

പ്രവാസി മണല്‍ മാഫിയ


ഈദ്‌ ദിനങ്ങളില്‍  മഴ പെയ്തപ്പോള്‍  ഓരോ മഴത്തുള്ളിക്കും
കൈകുമ്പിള്‍ നല്‍കി  സ്വീകരിക്കാന്‍  കൂട്ടുകാര്‍ ഉണ്ടായിരുന്നു .
ഓരോ പ്രവാസിക്കും   ഓരോ മഴത്തുള്ളിയും  കുട്ടിക്കാലത്തിന്‍റെയും , ആദ്യ പ്രണയത്തിന്‍റെയും, കടലാസ് തോണിയുടെയും, കുളക്കടവിന്‍റെയും, കരന്‍ട് കട്ടിന്‍റെയും, ഗട്ടറിന്‍റെയും ഓര്‍മയാണ് .
ഇതിനൊക്കെ  പുറമേ മലയാളിയുടെ  പ്രിയപ്പെട്ട ഒന്നാണ് മഴ നനഞ്ഞ  മണ്ണിന്‍റെ മണം.
ഈദ്‌  ദിനങ്ങളില്‍  UAE യില്‍  മഴ പെയ്തപ്പോള്‍  ആ മണ്ണിന്‍റെ മണത്തിനായ് മനസ്സ് കൊതിച്ചു .
ഉടനെ  നാട്ടില്‍ പോകാനിരുന്ന  ഒരു സുഹൃത്തിനെ  വിളിച്ചു പറഞ്ഞു ....''പോയ്‌ വരുമ്പോള്‍
ഒരു ലോഡ് നാട്ടിലെ  മണ്ണ്  കൊണ്ട് വരണേ ഭായ് '' !
ഇനിയും മഴ പെയ്യുമല്ലോ !  ഉള്ളം കൈയില്‍  ഒരു പിടി നാട്ടിലെ മണ്ണ് വാരി അത് നനയ്ക്കാനെത്തുന്ന മഴയ്ക്കായ്‌  കാത്തിരിക്കാം . ആ മണ്ണിന്‍റെ  മണത്തിനായ്  കാത്തിരിക്കാം .
ഇനി  മരുഭൂമിയിലേക്ക്  മണല്‍ കടത്താന്‍  ശ്രമിച്ചതിനു  സുഹൃത്തിനെ  വിമാന താവളത്തില്‍  പിടിച്ചു വയ്ക്കുമോ ? ....എന്‍റെ സുഹൃത്തും  അവന്‍ കൊണ്ട് വരുന്ന മണലും ...പിന്നെ മഴയും ...കാത്തിരിപ്പ്‌ തുടരുന്നു !

Wednesday, October 19, 2011

"പോലീസ്കാര്‍ക്കെന്താ ലേബര്‍റൂമിന് മുന്നില്‍ കാര്യം ?"


'ഏതോഎന്തോആരുടെയോപറമ്പില്‍'തറവാട്ടില്‍ 
ഉണ്ണി പിറന്നു
വര്‍ഷങ്ങളായുള്ള     കാത്തിരിപ്പിനും , പ്രാര്‍ഥനയ്ക്കും , ശേഷമാണ്
തറവാട്ടില്‍  ഉണ്ണി പിറക്കുന്നത്‌.. ആഘോഷങ്ങള്‍ക്കായ്  തറവാട്ടിലെ

north- west- east- midle east- space അങ്ങനെ എല്ലാ ഭാഗങ്ങളിലും   ചിതറിക്കിടന്ന   ആബാലവൃദ്ധം  തരവാടികളും  തറവാട്ടില്‍  എത്തിച്ചേര്‍ന്നു ! 

കേതല്‍ചിക്കന്‍ന്റെ  കുഞ്ഞിക്കാലല്ലാതെ
മറ്റൊരു  കുഞ്ഞിക്കാലും  ഇത് വരെ  കണ്ടിട്ടില്ലാത്ത  തറവാട്ടിലെ   അമ്മാവന്മാരും, അമ്മായിമാരും,
ഇളയച്ച-ഇളയമ്മമാരും തറവാട്ടില്‍പിറന്ന ഉണ്ണിയെ  കാണാന്‍തിടുക്കം കൂട്ടി  തറവാട് വക ആശുപത്രിയില്‍   പറന്നെത്തി ............ തറവാട്ടില്‍ഭാഗ്യം കൊണ്ടുവന്ന   കുഞ്ഞമ്മിണി  എന്ന supermommy
കിടക്കുന്ന  payward   ലക്ഷ്യമാക്കി പരക്കം പാഞ്ഞു ...പതിവില്ലാതെ   പ്രസവ വാര്‍ഡിനു  മുന്നില്‍
സ്ഥലം SI  സുഗുനെന്ത്രനും , പിന്നെ രണ്ടു വനിതാ പോലിസ് കോണ്‍സ്റ്റബിള്‍മാരും!
തറവാട്ടില്‍ആദ്യമായ്  പിറന്ന പൊന്നുണ്ണിയെ  കാണാന്‍എത്തിയ  തറവാട്ടുകാര്‍ഞെട്ടി ...
തറവാട്ടിലേക്ക്  കുഞ്ഞിക്കാലു കൊണ്ടുവന്ന  സൂപ്പര്‍Mommy  കുഞ്ഞമിനിയും , കേട്യോന്‍  പങ്കജാക്ഷനും

കൈവിലങ്ങുമായ്  പോലിസ് സ്റ്റ്ഷന്‍ലേക്ക് പോകുന്നു ! they are under arrest ...കാരണം  തറവാട്ടില്‍
ആദ്യമായി  നടന്ന പ്രസവം  thrible  ആയിരുന്നു ...ഒറ്റ പ്രസവത്തില്‍  3  ചോരകുഞ്ഞുങ്ങള്‍  രണ്ടില്‍കൂടുതല്‍
കുഞ്ഞുങ്ങള്‍  ആയാല്‍അപ്പനും, അമ്മയും  PUNISHMENT അനുഭവിക്കെണ്ടുന്ന   നിയമത്തിന്റെ  ആദ്യ ഇരകള്‍

ഒടുവില്‍കൂട്ടത്തില്‍ഒരു അമ്മാവന്‍  പറഞ്ഞു
"
സാറേ    പിറന്ന മൂന്നു മക്കളില്‍  ഒരെണ്ണം എന്റെതായി  കണക്കാകി ഞാന്‍എടുത്തോളാം , അപ്പൊ കോട്ട
പൂര്തിയാകുമല്ലോ ! SI  സുഗുനെന്ത്രന്‍  സമ്മദം മൂളി പക്ഷെ  ആ അമ്മാവനോട് വ്യക്തമായി
പറഞ്ഞു " SO  MR  അമ്മാവന്‍  നിങ്ങള്ക്ക് ഒരു കുഞ്ഞു  ആയി ...ഇനി  കോട്ട തികയ്ക്കാന്‍ഒന്നേ  ഭാക്കിയുള്ള്!
അതില്‍കൂടിയാല്‍   നിങ്ങള്‍ആകും ജയിലില്‍വരേണ്ടത് ! SO  ഇന്നും മുതല്‍നിങ്ങള്‍ഞങ്ങളുടെ  നിരീക്ഷണത്തില്‍
ആയിരിക്കും ! GOOD  BYE!  BE  A  GOOD  BOY !