Saturday, September 24, 2011

5 AM

5 AM  അഥവാ 5 മണി !

      അമേരിക്ക, സ്പെയ്ന്‍ മാധുരി ദീക്ഷിത് , ചന്ദ്രന്‍ ,ഒട്ടകമുട്ട ..
ഇതൊക്കെ  നേരിട്ട് കാണാനുള്ളത്രയും ആഗ്രഹം  എനിക്ക് മറ്റൊരു
കാര്യം നേരിട്ട് കാണാനുംഅനുഭവിക്കാനും  ,കുറെ നാളുകളായി  ഞാന്‍ ആഗ്രഹിക്കുന്നു .
ഏറ്റവും  ഒടുവില്‍  പത്താം ക്ലാസ്സില്‍  പഠിക്കുമ്പോ  കഷ്ട്ടപെട്ടു
കണ്ടതാ ...പിന്നീട് കാണാന്‍ ഒരു പാട് ശ്രമിച്ചു  പറ്റിയില്ല !
കണ്ടവര്‍ക്കുംകാണുന്നവര്‍ക്കും  ...നല്ലതേ  പറയാനുള്ളൂ , അവര്‍ എന്നും  എന്നെ കാണാന്‍ പ്രേരിപ്പിക്കാറുണ്ട് ....പല തവണ  കാണാന്‍ ഒരുങ്ങിയതാ
പക്ഷെ അവസാന നിമ്മിഷം  എല്ലാം അവതാളത്തിലാകും.
നീനയും, വിഷ്ണുവും  ദിവസവും കാണാറുണ്ട്   ..
.ഇപ്പൊ  വിഷ്ണു ആ അവസരം
എനിക്ക് തന്നു കൊണ്ട്  നാട്ടിലേക്ക് അവധിക്കു  പോയി ,
ഇനി ഞാന്‍ കാണും! വര്‍ഷങ്ങള്‍ക്കു ശേഷം  ഞാന്‍ കാണും
പത്താം ക്ലാസിനു ശേഷം ഞാന്‍ കാണും 
 " രാവിലെ 5 മണി "
  ഇത് കണ്ടിട്ട്  11  വര്ഷം ആയി , ഇനി  2011 ല്‍  രണ്ടാഴ്ച ഞാന്‍   ആവോളം കണ്ടു ,ആസ്വദിക്കും

"
രാവിലെ 5 മണി"  

നന്ദി വിഷ്ണു  ...ഒരായിരം നന്ദി !

Saturday, September 17, 2011


ക്വാളിഫികേഷന്‍  vs  ക്വാളിറ്റിഫികേഷന്‍

കല്യാണ പ്രായമായി   കെട്ടിച്ചു താ  ഡാഡി എന്ന് പറഞ്ഞപ്പോള്‍
അച്ഛന്‍ പറഞ്ഞു " നിന്നെ  പോലോരുതനെ  കെട്ടിക്കാന്‍ മാത്രം ഉള്ള റിസ്ക്‌  ഒക്കെ എടുക്കാനുള്ള
ധൈര്യം  അച്ഛന് ഇല്ല ഉണ്ണി !"
അങ്ങനെ  ഊണും, ഉറക്കവും   online  ആക്കിയ  ഈ കാലത്ത്   പെണ്ണ് കാണലും ഓണ്‍ലൈന്‍ ആക്കാന്‍
ഉണ്ണി   കണ്ണില്‍ കണ്ട   matrimony  സൈറ്റ് കളില്‍  എല്ലാം ഇരുന്നുംകിടന്നും,   തലകുത്തി മറിഞ്ഞും  ഓക്കേ പോസ്
ചെയ്ത  ഫോട്ടോ  സഹിതം   ഒരു profile  ഉണ്ടാക്കി രജിസ്റ്റര്‍  ചെയ്തു !ഫോട്ടോയും, ശമ്പളവും   കണ്ടു   അടുത്ത ദിവസം മുതല്‍   response  കൊണ്ട് നിറഞ്ഞു   inbox  hang  ആകും എന്ന് കരുതിയ   ഉണ്ണിക്കു  തെറ്റി !
kwalification 
കോളത്തില്‍  ഒരു BA  മാത്രമേ  ഉണ്ണിയുടെ  കൈയില്‍ ഉണ്ടായിരുന്നുള്ളൂ ! bachaelor  ഓഫ് ആര്‍ട്സ്  എന്നാല്‍
ജീവിതകാലം  മുഴുവന്‍   Bachaelor   ആയിരിക്കാന്‍  വിധിച്ചവ്ര്‍ക്കുള്ള   ആര്‍ട്ട്‌ ആണെന്ന്   ഉണ്ണിക്കു അപ്പോഴാണ്
മനസിലായത് !  ചെറുക്കാന്   റിയാലിറ്റി  ഷോ   കണ്ടു കരഞ്ഞു   sms  അയക്കുന്നതടക്കം   ഉള്ള   സകലമാന  ദുശീലങ്ങള്‍
ഉണ്ടെങ്കിലും , ഒരു മാസത്തെ  ശമ്പളം  ഉള്ളി   വാങ്ങാന്‍ തികയില്ലെങ്ങിലും  Qualified  അപ്പന്മാര്‍ക്കു   മകള്‍ക്ക് വേണ്ടി 
എഞ്ചിനീയര്‍ മാരെ യുംബി ടെക്  കാരെയും  മാത്രം  മതി ! പയ്യന്‍   സ്മാര്‍ട്ട്‌    ആയി  ജോലി ചെയ്തു 
മാസം   ബി ടെക്കന്മാ രേക്കാലും,   M  ടെക്കന്മാരെക്കളും   കാശ്  സംബാധിചാലും   qualification  വെറും BA  ആണെങ്ങില്‍
അവനു  കല്യാണ   മാര്‍കെറ്റില്‍  8 പടം  ഒറ്റയടിക്ക്  പൊട്ടിയ  സൂപ്പര്‍സ്റ്റാര്‍ന്റെ   വില പോലും  ഇല്ല !
ഇങ്ങനെ  qualification  തിന്നു  ജീവിക്കുന്ന  അച്ഛനമ്മ മാരുല്ലിടത്തോളം  കാലം   കേരളത്തിലെ  പെണ്‍കുട്ടികള്‍ക്ക്
മെഡിക്കല്‍ , എഞ്ചിനീയറിംഗ്   മുടുക്കന്‍ മാരെ കെട്ടി   ആല്ഫാ യും , ബീറ്റയും  ...തീറ്റയാക്കി  തിന്നു ജീവിക്കാനാണ്
വിധി ! ഈ   ദുര്‍വിധിയില്‍  നിന്നും പാവപെട്ട   പെണ്‍കുട്ടികളെ രക്ഷിക്കാന്‍  ഒറ്റ വഴിയെ ഉള്ളു ...qualification  ഇല്ലേലും
സ്വന്തമായുള്ള  quality  കൊണ്ട്  ജീവിതത്തില്‍  എന്തേലും നേടിയ  qualitificated  യുവാകള്‍  നന്നായി പ്രേമിച്ചു തുടങ്ങണം !
qualifucation വെറും  ബി എ   ആണെങ്കില്‍  ഇനി  " പ്രേമിചില്ലേല്‍   നീയും   ഞാനും  ...കേട്ടാചരക്കായ്  മാറും അളിയാ "

 

Sunday, September 11, 2011

എന്ടിഷ്ട്ടാ ഈ ഇഷ്ടം ഒരു കഷ്ടമാണിഷ്ട്ടാ!


എന്ടിഷ്ട്ടാ    ഇഷ്ടം  ഒരു കഷ്ടമാണിഷ്ട്ടാ!

എനിക്ക്  എന്റെ  കൂട്ടുകാരിയെ  ഇഷ്ടമല്ല , ദാമുവേട്ടന്റെ   ചായകടയിലെ ബോണ്ട  ഇഷ്ട്ടമല്ല !
മോഹന്‍ലാലിനെ  ഇഷ്ടമല്ല ..മമ്മൂട്ടിയെയും  ഇഷ്ടമല്ല ! എന്തിനു  എനിക്ക്     'ഇഷ്ടത്തെ' ഒട്ടും ഇഷ്ടമല്ല !
കാരണം ,
"
ഇഷ്ട്ടം"  കിട്ടാന്‍  ഏറ്റവും  കഷ്ട്ടം !
കിട്ടിയാലോ  സന്തുഷ്ട്ടം !
ഇഷ്ട്ടമുള്ള  പെണ്ണിന്‍റെ  കൂടെ ഒരു ജീവിതം!
ഇഷ്ട്ടമുള്ള   ജോലി ചെയ്തു  ശമ്പളം !
ഇത് ഇഷ്ട്ടപെടാത്തവര്‍  ലോകത്ത് ഇല്ല !
പക്ഷെ   ലോകത്തില്‍വച്ച്  ഏറ്റവും   വൃത്തി കെട്ടവാനാണ്  ഈ "ഇഷ്ട്ടം"
ഇഷ്ട്ടപെട്ട  ജോലി കിട്ടിയാലും  ...ആ ജോലി  ചെയ്തു ..ചെയ്തു  ഒടുവില്‍  അതിനോടുള്ള
ഇഷ്ട്ടം  തീരുംഇഷ്ട്ടമുള്ള  പെണ്ണിനെ കെട്ടിയാലോ  അവളെ  സ്നേഹിച്ചു , സ്നേഹിച്ചു
ഒടുവില്‍  ഇവളെ ഇഷ്ട്ടപെട്ടത്‌   കഷ്ട്ടമായി  എന്ന്  തോന്നും !
 SO
യാതൊരു  ഗാരന്റിയും  ഇല്ലാത്ത ഒരുത്തനാണ്   ഈ ഇഷ്ട്ടം !
അപ്പൊ  എന്റെ പൊന്നിഷ്ട്ടാ   നിങ്ങള്ക്ക്  എന്നെ ഇഷ്ട്ടമല്ല   എന്ന് വിശ്വസിക്കുന്നു !
എനിക്ക്  നിങ്ങളെയും  ഇഷ്ട്ടമല്ല !