Saturday, December 1, 2012

1013 Arabian Nights


"അടരുവാന്‍വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും"
മയ്യഴി പുഴയുടെ തീരങ്ങളില്‍ കിടന്നു മാനം നോക്കി ചൊല്ലിയ ഈ കവിതയുടെ അറബിക് translation തേടുകയാണ് ഞങ്ങള്‍ഇപ്പോള്‍. കാരണം ഈ നാടിനോട് ഞങ്ങള്‍ക്ക് പറയണം ..
"
ഏതു സ്വര്‍ഗം വിളിച്ചാലും ജന്മനാടിന്റെ ആത്മാവില്‍നിന്നും അടരുവാന്‍വയ്യ എന്ന് ,പാടിയെങ്കിലും ..
ദുബായ് എന്ന സ്വര്‍ഗം വിളിച്ചപ്പോള്‍, ഞങ്ങള്‍വന്നു -കണ്ടു - ഈ നഗരവും UAE എന്ന രാജ്യവും ഞങ്ങളുടെ മനസ്സ് കീഴടക്കി .
ഇനി ഏതു സ്വര്‍ഗം വിളിച്ചാലും ഈ മരുഭൂമിയുടെ ആത്മാവില്‍ നിന്നും അടരുവാന്‍ വയ്യ .
1001 Arabian Nights
വായിച്ചുറങ്ങിയ രാവുകളില്‍ 1013 Gold FM ഉണ്ടായിരുന്നില്ല .പക്ഷെ ആ ആയിരത്തി ഒന്ന് രാവുകള്‍ നല്‍കിയ സ്വപ്‌നങ്ങള്‍ യഥാര്ത്യമാക്കിയത് 1013 Gold FM ആണ് .
തീയില്‍കുരുത്ത പ്രവാസിയുടെ, അറബികഥയിലെ രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണ് ഞങ്ങള്‍.
എന്നും കുറെ തമാശ കഥകള്‍പറഞ്ഞു , ഞങ്ങളും ആഘോഷിക്കുകയാണ് ..നിങ്ങള്‍ക്കൊപ്പം ഈ സ്വര്‍ഗതുല്യമായ രാജ്യത്തിന്‍റെ
41
ആം പിറന്നാള്‍. ഇനിയും നല്ല സ്വപ്നങ്ങളുമായി എത്തുന്ന അറേബ്യന്‍രാവുകള്‍ക്കായി കാത്തിരിക്കാം .
ആ രാവുകളിലെക്കുള്ള, വൈകുന്നേരങ്ങളില്‍ കൂടെയുണ്ട് ഞങ്ങള്‍!
Veeru and Neena !