Saturday, December 1, 2012

1013 Arabian Nights


"അടരുവാന്‍വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും"
മയ്യഴി പുഴയുടെ തീരങ്ങളില്‍ കിടന്നു മാനം നോക്കി ചൊല്ലിയ ഈ കവിതയുടെ അറബിക് translation തേടുകയാണ് ഞങ്ങള്‍ഇപ്പോള്‍. കാരണം ഈ നാടിനോട് ഞങ്ങള്‍ക്ക് പറയണം ..
"
ഏതു സ്വര്‍ഗം വിളിച്ചാലും ജന്മനാടിന്റെ ആത്മാവില്‍നിന്നും അടരുവാന്‍വയ്യ എന്ന് ,പാടിയെങ്കിലും ..
ദുബായ് എന്ന സ്വര്‍ഗം വിളിച്ചപ്പോള്‍, ഞങ്ങള്‍വന്നു -കണ്ടു - ഈ നഗരവും UAE എന്ന രാജ്യവും ഞങ്ങളുടെ മനസ്സ് കീഴടക്കി .
ഇനി ഏതു സ്വര്‍ഗം വിളിച്ചാലും ഈ മരുഭൂമിയുടെ ആത്മാവില്‍ നിന്നും അടരുവാന്‍ വയ്യ .
1001 Arabian Nights
വായിച്ചുറങ്ങിയ രാവുകളില്‍ 1013 Gold FM ഉണ്ടായിരുന്നില്ല .പക്ഷെ ആ ആയിരത്തി ഒന്ന് രാവുകള്‍ നല്‍കിയ സ്വപ്‌നങ്ങള്‍ യഥാര്ത്യമാക്കിയത് 1013 Gold FM ആണ് .
തീയില്‍കുരുത്ത പ്രവാസിയുടെ, അറബികഥയിലെ രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണ് ഞങ്ങള്‍.
എന്നും കുറെ തമാശ കഥകള്‍പറഞ്ഞു , ഞങ്ങളും ആഘോഷിക്കുകയാണ് ..നിങ്ങള്‍ക്കൊപ്പം ഈ സ്വര്‍ഗതുല്യമായ രാജ്യത്തിന്‍റെ
41
ആം പിറന്നാള്‍. ഇനിയും നല്ല സ്വപ്നങ്ങളുമായി എത്തുന്ന അറേബ്യന്‍രാവുകള്‍ക്കായി കാത്തിരിക്കാം .
ആ രാവുകളിലെക്കുള്ള, വൈകുന്നേരങ്ങളില്‍ കൂടെയുണ്ട് ഞങ്ങള്‍!
Veeru and Neena !

Tuesday, July 24, 2012

നിങ്ങളെന്നെ ഫെമിനിസ്റ്റ് ആക്കി


ഞാന്‍ ഒരു തബലിസ്റ്റ് അല്ല !
പഠിപ്പിസ്റ്റ് അല്ല !MALE CHAUVINIST അല്ല !
പക്ഷെ കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഞാന്‍ ഒരു ഫെമിനിസ്റ്റ് ആയി പോയോ എന്നൊരു സംശയം !
കഷ്ട്ടകാലത്തിനു കുറച്ചു മനസാക്ഷിയും ,പത്രം വായിക്കുന്ന ശീലവും  ഉണ്ടായിപോയെങ്കില്‍ കഴിഞ്ഞ ആഴ്ചയിലെ  ഗുവഹാട്ടി വാര്‍ത്ത‍
ആരെയും ഫെമിനിസ്റ്റ് ആക്കും .
വാര്‍ത്ത‍ കെട്ടിച്ചമച്ചതാണോ ? കെട്ടാതെ ചമച്ചതാണോഎങ്ങനെ ചമച്ചതാനെലും ചതഞ്ഞത് വീണ്ടും ഒരു പെണ്ണിന്റെ മാനം .
പെണ്ണിന്റെ മാനം മാത്രമല്ല നഷ്ടമാകുന്നത്  ആണിന്റെ മാനം കൂടിയാണ് !
ആണുങ്ങള്‍ എന്ന പേരില്‍ ഇത്തരം നിക്രിഷ്ട്ടജീവികള്‍
ഉണ്ടാകുമ്പോള്‍ ഞാന്‍ ഒരു ആണ് ആണെന്ന് പറയാന്‍ മാനക്കേട് തോന്നുന്നു .   ഫെമിനിസ്റ്റ് ആകാന്‍ തോന്നുന്നു !
ഒരു ആണ്‍ ഫെമിനിസ്റ്റിന്റെ  മനസ്സില്‍ തോന്നുന്ന വളരെ ചെറിയ ഒരു ബുദ്ധി വച്ച് പറയാം !

" പെണ്ണെ നിനക്ക് രക്ഷ നേടാന്‍ ഇനി ഒരു വഴിയെ ഉള്ളൂ ...
നിന്നിലെ ഫെമിനിസ്ടിനു  ശൌര്യം നല്‍കൂ
നീയും ടെസ്സ [22FK] ആകൂ
ഇല്ലെങ്കില്‍  കാലം കഴിയും തോറും നിന്റെ മാനം കാറ്റില്‍ പറത്തുന്ന  വാര്‍ത്തകള്‍ കാണേണ്ടി വരും TV  ചാനലുകളില്‍ ന്യൂസ്‌ റിപ്പോര്‍ട്ടിനും  A  ബോര്‍ഡ്‌ വയ്ക്കേണ്ടി വരും .
ഇത്തരം വാര്‍ത്തകളില്‍ ഇടം നേടുന്ന , കണ്ടാല്‍ ആണെന്ന് തോനുന്ന നിക്രുഷ്ട്ടജീവികളോട് ഒന്നേ പറയാനുള്ളൂ !

" നീയൊക്കെ കൂടെ കളയുന്നത് പെണ്ണിന്റെ മാനം മാത്രമല്ല !
ബഹുഭൂരിപക്ഷം വരുന്ന  ആണിന്റെ മാനം കൂടിയാണ് "
ഞാന്‍ എന്റെ മക്കളെ ഒന്നും പഠിക്കാന്‍ നിര്‍ബന്ധിക്കില്ല ഒന്നൊഴികെ , “സ്ത്രീയെ ബഹുമാനിക്കുക എന്ന പാഠം. അതവന്‍ പഠിച്ചേ പറ്റൂ! ഇല്ലെങ്കില്‍ അവനും  എന്നെ  ഫെമിനിസ്റ്റ് ആക്കും !

Monday, May 28, 2012

ഹ ഹ ഹ


ലോകത്തില്‍ വിലയ്ക്ക് വാങ്ങാന്‍ ഒക്കാത്തതായി
ഒന്നേ ഉള്ളൂ ...നിഷ്കളങ്കമായ   ഒരു ചിരി !
ഇന്ന് ഞാന്‍  ആ ചിരി കണ്ടു ! 
ആ ചിരിക്കുന്ന മുഖം  ഞാന്‍ മാറോട്  ചേര്‍ത്തു വച്ചു.
പിന്നീടു ആ കവിളില്‍ ഒരുമ്മ കൊടുത്തു , മറുപടി ഒട്ടും  വൈകിയില്ല  നിറഞ്ഞ സ്നേഹത്തോടെ  ആ കുഞ്ഞു മുഖം എന്റെ കവിളിലും  ഒരു ചക്കരയുമ്മ തന്നു .
പിന്നീടു ഒരു പാട് നേരം  ആ കുഞ്ഞു കൂട്ടുകാരി  , അവളുടെ  കളിപ്പാട്ടങ്ങല്‍ക്കൊപ്പം എന്നെയും പരിഗണിച്ചു .
എനിക്കറിയാമായിരുന്നു ...അവള്‍ ഒരു  സാധാരണ കുഞ്ഞല്ല .  സമൂഹം special needs children എന്ന ഓമനപ്പേര് നല്‍കിയ
കുഞ്ഞായിരുന്നു .  പക്ഷെ ആ കുഞ്ഞിന്റെ മുഖത്തെ ചിരി വളരെ special  ആയിരുന്നു , ഒരു പക്ഷെ മറ്റാര്‍ക്കും  നല്കാനകാത്ത
ഒരു സമ്മാനമായിരുന്നു  , ആ കുഞ്ഞ് എനിക്ക് സമ്മാനിച്ച ചിരി. 
       ആ കുഞ്ഞിന്റെ  മനസ്സ് വളരില്ലായിരിക്കാം .. ഒപ്പം ആ ചിരിയും  മായില്ല .  മനസ്സു വളരും തോറും  നമ്മുടെ  ഓരോ ചിരിക്കു പിന്നിലും  ഒരായിരം  ലക്ഷ്യങ്ങള്‍  കാണും .
മനസ്സിനൊപ്പം  ചിരി കളന്കപ്പെടാതെ ജീവിക്കാന്‍ കൊതിതോന്നുന്നു.
നേടിയതും, നല്‍കിയതുമായ    വ്യാജ ചിരികളെ കുറിച്ചോര്‍ത്തു  ലജ്ജ  തോന്നുന്നു !
വീണ്ടും ഒരു  കള്ള ചിരിയോടെ  എന്നെ അലട്ടുന്ന  സൌഹൃദങ്ങളോട്   നല്ല ഒന്നാന്തരം  പുച്ഛം തോന്നുന്നു !
പക്ഷെ  നിലനില്പിനായി  ഞാനും  ചിരിക്കുന്നു.

Wednesday, April 18, 2012

HI -TECH പട്ടിണി



UAE  ലെ  വളര്‍ന്നു  വരുന്ന  തലമുറ  JUNG  FOOD  ന്‌ അടിമകള്‍ ആണെന്ന് കേട്ടു!
ആണോ എന്താണ്  JUNG  FOOD ?  വായ്ക്കു  രുചിയുള്ള  പലതും  ഈ ഗണത്തില്‍  പെടുവായിരിക്കും !
  ഈ പറഞ്ഞ  FOOD   കുട്ടികള്‍  കഴിക്കാതിരിക്കാന്‍
വിദ്യാലയങ്ങളിലെ  കാന്റീന്‍കളില്‍  നിന്നും  ഇത്തരം  ഫുഡ്‌  അന്യമായി കഴിഞ്ഞു !
പക്ഷെ  നമ്മുടെ  ഇന്ത്യന്‍  കുട്ടികള്‍  ...ഇന്ത്യന്‍  FOOD -നോട്   വിമുഖത  കാട്ടി   വിദേശ  FOOD   TRY  ചെയ്യാന്‍  വാശി  പിടിക്കുകയാണെങ്കില്‍ ...അവരെ  വഴക്ക് പറയാന്‍ പറ്റില്ല !
കാരണം  അവരാണ്  യഥാര്‍ത്ഥ   ദേശ സ്നേഹികള്‍ ! 
ഒന്ന്  ഓര്‍ത്തു  നോക്കിയേ  ഈ വളര്‍ന്നു വരുന്ന  ഇന്ത്യന്‍  തലമുറ  ഇന്ത്യന്‍ ഭക്ഷണം  മാത്രമേ  കഴിക്കൂ  എന്ന് വാശി  പിടിച്ചാല്‍ - ഇന്ത്യയില്‍  ഇപ്പോള്‍ ഉള്ളതിനേക്കാള്‍    പട്ടിണി  കൂടിയേനെ ! 
അപ്പൊ   വിദേശ JUNG  ഫുഡ്‌  തേടി പോകുന്ന    HI -TECH  തലമുറ  അങ്ങനെ പോട്ടെ ...
നമ്മുടെ  രാജ്യത്തെ  ഭക്ഷണം  പട്ടിണി പാവങ്ങള്‍ക്ക്   കഴിക്കാന്‍ കിട്ടുമല്ലോ ഇനി  ഭക്ഷണം കിട്ടി കഴിയുമ്പോള്‍
പട്ടിണി പാവങ്ങള്‍ക്കും    എല്ലിനുള്ളില്‍  ചോര്‍  കുത്തുമ്പോള്‍  ...സ്വദേശത്തെ  FOOD -നോട് പുച്ഛം  തോന്നും !
അപ്പൊ  അത് നമ്മുക്ക്  ദാരിദ്ര്യം  അനുഭവിക്കുന്ന  മറ്റേതെങ്കിലും  രാജ്യത്തു  എത്തിക്കാം !
പണ്ട് ഭക്ഷണത്തിന്  രുചി പോര എന്നായിരുന്നു  പരാതി ! ഇന്ന് ഭക്ഷണത്തിന്   ATTITUDE  പോര എന്നാണ് പരാതി!
സര്‍വേശ്വര  ...ATTITUDE  ഉള്ള ഭക്ഷണം തന്നു  ഈയുള്ളവന്റെ   HI -TECH  പട്ടിണി മാറ്റണേ....!

മാപ്പ് -MADE IN AMERICA


ലോകത്തിലെ ഏറ്റവും നല്ല  മാര്‍ക്കറ്റിംഗ്  PERSON  ആരെന്നു ചോദിച്ചാല്‍ ?
ഉത്തരം ഒന്നേ ഉള്ളൂ ...ഷാരൂഖ്‌ ഖാന്‍ ! 
അദ്ദേഹം വില്‍ക്കുന്ന  ബ്രാന്‍ഡ്‌ ..."KING KHAN ,SRK  ഇങ്ങനെ
നിരവധി  കുപ്പികളില്‍  ലഭ്യമാണ് ! 
ഇങ്ങനെ  സ്വയം  വിറ്റ് കൊണ്ടിരിക്കുന്ന  വേളയില്‍ 
ബ്രാന്‍ഡ്‌  ഗുഡ് വില്‍  കൂട്ടാന്‍  free  ആയി  അമേരിക്കന്‍ ഭരണകൂടം   ഇടയ്ക്കിടെ  ഓരോ   SORRY പരസ്യമായി  നല്‍കുന്നത് കൊണ്ട്
ഇന്ന് ഇദ്ദേഹത്തിന്റെ  അത്രയും   ബ്രാന്‍ഡ്‌ VALUE   ഉള്ള  സാധനം നാട്ടില്‍  കിട്ടാന്‍ ഇല്ല !
എങ്കിലും കാശ് എറിഞ്ഞാല്‍  ഈ ലോകോത്തര ബ്രാന്‍ഡ്‌  ...നാട്ടില്‍  കോമളേച്ചിയുടെ  മകന്‍ സുധാകരന്റെ
കല്യാണത്തിന്  വരെ  വന്നു  ...ചമ്മക്ക് ചലോ  ചുവട്  വയ്ക്കുമത്രേ!   പക്ഷെ  ഒരിക്കലും  ബ്രാന്‍ഡ്‌ VALUE
ഇടിയത്തുമില്ല. അതാണ്‌  ദാസ ...SRK  ബ്രാന്‍ഡ്‌ !  
MBA  വിദ്യാര്‍ഥികളുടെ  പാഠ പുസ്തകത്തില്‍ 
ഈ മാര്‍ക്കറ്റിംഗ്  ദേവന്റെ  "പാഠം 01  SRK  " ഉള്‍ക്കൊള്ളിക്കേണ്ട   സമയം  അതിക്രമിച്ചിരിക്കുന്നു !
മലയാളത്തിലെ   മെഗാതാരങ്ങള്‍  ഉടനെ  ചക്കവരട്ടിയതും ,ചെമ്മീന്‍  അച്ചാറും  ആയി  അമേരികായ്ക്ക്  പോകുമോ ?
അല്ല  അച്ചാറും .ചക്ക വരട്ടിയും  സായിപ്പ്   ചെക്ക്‌ ചെയ്തു  വരുമ്പഴേക്കും  ഒരു  സമയം  ആകുമല്ലോ ?
അത്രയും  നേരം  കാത്തു നില്‍പ്പിച്ചതിന്റെ  പേരില്‍  എങ്ങാനും  ഒരു  "  MADE  IN  AMERICA -മാപ്പ് "  മലയാളം  സൂപ്പര്‍ താരങ്ങള്‍ക്കും
കിട്ടിയാലോ ? AMMA  -യ്ക്ക്  അടുത്ത  യോഗം  വിളിക്കാനുള്ള  സമയം ആയി  ...അജണ്ട - " മലയാള സിനിമ ലോകത്തിലേക്ക്‌ ...ഒരു
അമേരിക്കന്‍ മാപ്പ്   എത്തിക്കുക !