Wednesday, April 18, 2012

HI -TECH പട്ടിണി



UAE  ലെ  വളര്‍ന്നു  വരുന്ന  തലമുറ  JUNG  FOOD  ന്‌ അടിമകള്‍ ആണെന്ന് കേട്ടു!
ആണോ എന്താണ്  JUNG  FOOD ?  വായ്ക്കു  രുചിയുള്ള  പലതും  ഈ ഗണത്തില്‍  പെടുവായിരിക്കും !
  ഈ പറഞ്ഞ  FOOD   കുട്ടികള്‍  കഴിക്കാതിരിക്കാന്‍
വിദ്യാലയങ്ങളിലെ  കാന്റീന്‍കളില്‍  നിന്നും  ഇത്തരം  ഫുഡ്‌  അന്യമായി കഴിഞ്ഞു !
പക്ഷെ  നമ്മുടെ  ഇന്ത്യന്‍  കുട്ടികള്‍  ...ഇന്ത്യന്‍  FOOD -നോട്   വിമുഖത  കാട്ടി   വിദേശ  FOOD   TRY  ചെയ്യാന്‍  വാശി  പിടിക്കുകയാണെങ്കില്‍ ...അവരെ  വഴക്ക് പറയാന്‍ പറ്റില്ല !
കാരണം  അവരാണ്  യഥാര്‍ത്ഥ   ദേശ സ്നേഹികള്‍ ! 
ഒന്ന്  ഓര്‍ത്തു  നോക്കിയേ  ഈ വളര്‍ന്നു വരുന്ന  ഇന്ത്യന്‍  തലമുറ  ഇന്ത്യന്‍ ഭക്ഷണം  മാത്രമേ  കഴിക്കൂ  എന്ന് വാശി  പിടിച്ചാല്‍ - ഇന്ത്യയില്‍  ഇപ്പോള്‍ ഉള്ളതിനേക്കാള്‍    പട്ടിണി  കൂടിയേനെ ! 
അപ്പൊ   വിദേശ JUNG  ഫുഡ്‌  തേടി പോകുന്ന    HI -TECH  തലമുറ  അങ്ങനെ പോട്ടെ ...
നമ്മുടെ  രാജ്യത്തെ  ഭക്ഷണം  പട്ടിണി പാവങ്ങള്‍ക്ക്   കഴിക്കാന്‍ കിട്ടുമല്ലോ ഇനി  ഭക്ഷണം കിട്ടി കഴിയുമ്പോള്‍
പട്ടിണി പാവങ്ങള്‍ക്കും    എല്ലിനുള്ളില്‍  ചോര്‍  കുത്തുമ്പോള്‍  ...സ്വദേശത്തെ  FOOD -നോട് പുച്ഛം  തോന്നും !
അപ്പൊ  അത് നമ്മുക്ക്  ദാരിദ്ര്യം  അനുഭവിക്കുന്ന  മറ്റേതെങ്കിലും  രാജ്യത്തു  എത്തിക്കാം !
പണ്ട് ഭക്ഷണത്തിന്  രുചി പോര എന്നായിരുന്നു  പരാതി ! ഇന്ന് ഭക്ഷണത്തിന്   ATTITUDE  പോര എന്നാണ് പരാതി!
സര്‍വേശ്വര  ...ATTITUDE  ഉള്ള ഭക്ഷണം തന്നു  ഈയുള്ളവന്റെ   HI -TECH  പട്ടിണി മാറ്റണേ....!

മാപ്പ് -MADE IN AMERICA


ലോകത്തിലെ ഏറ്റവും നല്ല  മാര്‍ക്കറ്റിംഗ്  PERSON  ആരെന്നു ചോദിച്ചാല്‍ ?
ഉത്തരം ഒന്നേ ഉള്ളൂ ...ഷാരൂഖ്‌ ഖാന്‍ ! 
അദ്ദേഹം വില്‍ക്കുന്ന  ബ്രാന്‍ഡ്‌ ..."KING KHAN ,SRK  ഇങ്ങനെ
നിരവധി  കുപ്പികളില്‍  ലഭ്യമാണ് ! 
ഇങ്ങനെ  സ്വയം  വിറ്റ് കൊണ്ടിരിക്കുന്ന  വേളയില്‍ 
ബ്രാന്‍ഡ്‌  ഗുഡ് വില്‍  കൂട്ടാന്‍  free  ആയി  അമേരിക്കന്‍ ഭരണകൂടം   ഇടയ്ക്കിടെ  ഓരോ   SORRY പരസ്യമായി  നല്‍കുന്നത് കൊണ്ട്
ഇന്ന് ഇദ്ദേഹത്തിന്റെ  അത്രയും   ബ്രാന്‍ഡ്‌ VALUE   ഉള്ള  സാധനം നാട്ടില്‍  കിട്ടാന്‍ ഇല്ല !
എങ്കിലും കാശ് എറിഞ്ഞാല്‍  ഈ ലോകോത്തര ബ്രാന്‍ഡ്‌  ...നാട്ടില്‍  കോമളേച്ചിയുടെ  മകന്‍ സുധാകരന്റെ
കല്യാണത്തിന്  വരെ  വന്നു  ...ചമ്മക്ക് ചലോ  ചുവട്  വയ്ക്കുമത്രേ!   പക്ഷെ  ഒരിക്കലും  ബ്രാന്‍ഡ്‌ VALUE
ഇടിയത്തുമില്ല. അതാണ്‌  ദാസ ...SRK  ബ്രാന്‍ഡ്‌ !  
MBA  വിദ്യാര്‍ഥികളുടെ  പാഠ പുസ്തകത്തില്‍ 
ഈ മാര്‍ക്കറ്റിംഗ്  ദേവന്റെ  "പാഠം 01  SRK  " ഉള്‍ക്കൊള്ളിക്കേണ്ട   സമയം  അതിക്രമിച്ചിരിക്കുന്നു !
മലയാളത്തിലെ   മെഗാതാരങ്ങള്‍  ഉടനെ  ചക്കവരട്ടിയതും ,ചെമ്മീന്‍  അച്ചാറും  ആയി  അമേരികായ്ക്ക്  പോകുമോ ?
അല്ല  അച്ചാറും .ചക്ക വരട്ടിയും  സായിപ്പ്   ചെക്ക്‌ ചെയ്തു  വരുമ്പഴേക്കും  ഒരു  സമയം  ആകുമല്ലോ ?
അത്രയും  നേരം  കാത്തു നില്‍പ്പിച്ചതിന്റെ  പേരില്‍  എങ്ങാനും  ഒരു  "  MADE  IN  AMERICA -മാപ്പ് "  മലയാളം  സൂപ്പര്‍ താരങ്ങള്‍ക്കും
കിട്ടിയാലോ ? AMMA  -യ്ക്ക്  അടുത്ത  യോഗം  വിളിക്കാനുള്ള  സമയം ആയി  ...അജണ്ട - " മലയാള സിനിമ ലോകത്തിലേക്ക്‌ ...ഒരു
അമേരിക്കന്‍ മാപ്പ്   എത്തിക്കുക !