Monday, January 16, 2012

LOCALTRAIN BOOK v / s FACEBOOK !


കുറെ കാലത്തിനു ശേഷം  നാട്ടില്‍ ലോക്കല്‍ ട്രെയിനില്‍ കയറി.
ദുബൈയില്‍  തിളങ്ങുന്ന മെട്രോ ട്രെയിന്‍ യാത്ര  ശീലമായതിന്റെ ബുദ്ധിമുട്ട്
ശരിക്ക് മനസ്സിലായി .... ട്രെയിനില്‍ കയറിയ  ഉടനെ  കൈയില്‍ ഉണ്ടായിരുന്ന  പത്രവും, മാസികയും  ഞാന്‍ പോലും അറിയാതെ ആരോക്കെയാലോ  SHARE  ചെയ്യപെട്ടു .
പത്രം തല പൊക്കിയതോടെ  യാത്രകാരുടെ  ശ്രദ്ധയ്ക്ക്  നിരവധി  ആനുകാലിക വിഷയങ്ങള്‍  അണി നിരന്നു ...
 വിഷയം മുല്ല പെരിയാര്‍  ആയാലുംസച്ചിന്റെ  നൂറാം നൂറു  ആയാലും
എല്ലാവര്ക്കും   അവരുടെതായ COMENTS  ഉണ്ട് ആ COMENTS  ചിലര്‍ LIKE  ചെയുന്നു ... ചിലര്‍ അതിന്മേല്‍  COMENT  ചെയുന്നു ... അതിനിടയില്‍  ചിലര്‍  ഒന്ന് LOG  OUT  ചെയ്ത്  പ്രാതമികാവശ്യം  നിറവേറ്റുവാന്‍  പോകുന്നു ..അവിടെയും  WALL  നിറയെ  SPAM  ആയേക്കാവുന്ന  നിരവധി  WALL  പോസ്റ്റുകള്‍ !
അങ്ങനെ കണ്ണൂര്‍   മുതല്‍  തൃശൂര്‍  വരെ ഉള്ള  മൂന്നോ , നാലോ   മണിക്കൂര്‍  നീണ്ട  യാത്രക്കിടയില്‍   FRIENDSHIP  REQUEST  പോലുമില്ലാതെ   ലഭിച്ചത്  നിരവധി  FRIENDS  ...യാത്ര ആലപ്പുഴ  വരെ നീളുകയാണെങ്കില്‍
MUTUAL ഫ്രെണ്ട്സിന്റെയും  എണ്ണം  പെരുകിയേനെ !
ട്രെയിന്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍  സ്വാഗതം  ചെയ്തപ്പോള്‍ ..ഞാന്‍  സൌഹൃതത്തിന്റെ  ആ ലോക്കല്‍ ട്രെയിന്‍ ബുക്കില്‍
നിന്നും SIGN  OUT  ചെയ്തിറങ്ങി ! ..മനസ്സില്‍  ഒരു  ചോദ്യം  ഭാക്കിയാകുന്നു,
ഇത്രയും  സൌഹൃദങ്ങള്‍  നിറഞ്ഞ  ലോക്കല്‍ ട്രെയിനുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ എന്തിനു FACEBOOK ?

1 comment:

  1. Panchara adikkan.. penpillerodu sollan... puthiya puthiya chelakilikale aareyum pedikkathe kandethi.. valachedukkan.... ALLATHE NALLA SAUHRUDHANGALKK FACEBOOKINTE AAVSHYAME NATTIL VENDA......

    ReplyDelete