Saturday, September 24, 2011

5 AM

5 AM  അഥവാ 5 മണി !

      അമേരിക്ക, സ്പെയ്ന്‍ മാധുരി ദീക്ഷിത് , ചന്ദ്രന്‍ ,ഒട്ടകമുട്ട ..
ഇതൊക്കെ  നേരിട്ട് കാണാനുള്ളത്രയും ആഗ്രഹം  എനിക്ക് മറ്റൊരു
കാര്യം നേരിട്ട് കാണാനുംഅനുഭവിക്കാനും  ,കുറെ നാളുകളായി  ഞാന്‍ ആഗ്രഹിക്കുന്നു .
ഏറ്റവും  ഒടുവില്‍  പത്താം ക്ലാസ്സില്‍  പഠിക്കുമ്പോ  കഷ്ട്ടപെട്ടു
കണ്ടതാ ...പിന്നീട് കാണാന്‍ ഒരു പാട് ശ്രമിച്ചു  പറ്റിയില്ല !
കണ്ടവര്‍ക്കുംകാണുന്നവര്‍ക്കും  ...നല്ലതേ  പറയാനുള്ളൂ , അവര്‍ എന്നും  എന്നെ കാണാന്‍ പ്രേരിപ്പിക്കാറുണ്ട് ....പല തവണ  കാണാന്‍ ഒരുങ്ങിയതാ
പക്ഷെ അവസാന നിമ്മിഷം  എല്ലാം അവതാളത്തിലാകും.
നീനയും, വിഷ്ണുവും  ദിവസവും കാണാറുണ്ട്   ..
.ഇപ്പൊ  വിഷ്ണു ആ അവസരം
എനിക്ക് തന്നു കൊണ്ട്  നാട്ടിലേക്ക് അവധിക്കു  പോയി ,
ഇനി ഞാന്‍ കാണും! വര്‍ഷങ്ങള്‍ക്കു ശേഷം  ഞാന്‍ കാണും
പത്താം ക്ലാസിനു ശേഷം ഞാന്‍ കാണും 
 " രാവിലെ 5 മണി "
  ഇത് കണ്ടിട്ട്  11  വര്ഷം ആയി , ഇനി  2011 ല്‍  രണ്ടാഴ്ച ഞാന്‍   ആവോളം കണ്ടു ,ആസ്വദിക്കും

"
രാവിലെ 5 മണി"  

നന്ദി വിഷ്ണു  ...ഒരായിരം നന്ദി !

1 comment:

  1. 5 AM ne ethrakishtamanengil ethoru sheelamakkikoode veerubhaiy..(Vishnuvum,vysakhum kettallo):)

    ReplyDelete